ജീവിതത്തിലും ഹീറോ ആയി അനീഷ് ജി മേനോൻ. സിനിമയെ വെല്ലുന്ന രംഗങ്ങൾ ജീവിതത്തിലും


മോഹന്‍ലാല്‍ ചിത്രം ഒടിയനില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് മലയാള സിനിമാ താരം അനീഷ് ജി മേനോൻ. ഷൂട്ടിംഗ് ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു താരം.

അയല്‍വാസിയായ സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റിന്റെ പണം അടങ്ങിയ ബാഗ് ബൈക്കില്‍ വന്നു തട്ടിപറിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ച സംഘത്തിലെ പ്രധാനിയെയാണ് അനീഷ് സാഹസികമായി പിടികൂടിയത്.

സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നു, ഒരാള്‍ പിടിയിലായെങ്കിലും മറ്റുള്ളവര്‍ ബൈക്കില്‍ രക്ഷപ്പെട്ടു. കള്ളനെ സിനിമാ സ്റ്റൈലില്‍ പിന്തുടര്‍ന്ന് കീഴടക്കിയാണ് അനീഷ് നാട്ടുകാരുടെ മനം കവര്‍ന്നത്. 

Comments