സ്റ്റൈൽ മന്നനും ആശിർവാദും 2.0 വേണ്ടി ഒന്നിക്കുന്നോ????????????


ബ്രഹ്മാണ്ഡ സംവിധായകന്‍ ശങ്കർ അണിയിച്ചൊരുക്കുന്ന രജനികാന്ത്-ആമി ജാക്‌സണ്‍ ജോഡികള്‍ ഒന്നിക്കുന്ന 2.0 യുടെ വിതരണ അവകാശം കമ്പ്ലീറ്റ് ആക്ടർ മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള മാക്സ്ലാബ് ആയിരിക്കുമെന്ന് സ്ഥിതീകരിക്കാത്ത റിപോർട്ടുകൾ ഉണ്ട്. പ്രേക്ഷകർ വളരെ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന എന്തിരന്റെ രണ്ടാം പതിപ്പായ 2.0 യുടെ മേക്കിങ് വീഡിയോ അടക്കമുള്ളവ പുറത്തുവന്നപ്പോൾ ഉണ്ടായ പ്രേക്ഷക പ്രതികരണം ഈ ആകാംഷയുടെ വലിയൊരു തെളിവാണ്.

ഒരു സയന്റിഫിക് ത്രില്ലറായി ഒരുക്കുന്ന  2.0 യിൽ ബോളിവുഡ് താരം അക്ഷയ് കുമാർ ആണ് വില്ലൻ വേഷം കൈകാര്യം ചെയ്യുന്നത്. ചിത്രം ഏപ്രിൽ 27 നു തീയേറ്ററുകളിൽ പ്രദർശനത്തിനെത്തിക്കുവാനാണ് അണിയറപ്രവർത്തകരുടെ ശ്രമം. വളരെ വെത്യസ്തമായ രീതിയിൽ പ്രമോഷൻ രീതികൾ അവലംബിക്കുന്ന 2.0 യിൽ ഓഡിയോ ലോഞ്ചിന് എയർ ബലൂണുകൾ അടക്കമുള്ള രീതികൾ പരീക്ഷിച്ചപ്പോൾ സിനിമയുടെ റിലീസിനും ഈതരത്തിലുള്ള വ്യത്യസ്തത നമുക്ക് ഊഹിക്കാവുന്നതാണ്. അങ്ങനെ ആണെങ്കിൽ കേരളത്തിൽ ചിത്രം വിതരണത്തിന് എത്തിക്കാൻ മാക്സ്ലാബിനു ആയാൽ, കേരളത്തിലെ തീയേറ്ററുകൾ പൂരപ്പറമ്പാകും എന്നകാര്യത്തിൽ സംശയമില്ല.

Comments