തൽക്കാലം കുഞ്ഞിനെ വേണ്ടെന്നു താരം. 40ാം പിറന്നാള്‍ ആഘോഷത്തിനൊരുങ്ങി വിദ്യാ  ബാലന്‍.


പുതുവര്‍ഷപ്പുലരി വിദ്യാബാലന് പിറന്നാള്‍ കൂടിയാണ്. ജനുവരി ഒന്നിന് 40ാം പിറന്നാള്‍ ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ് വിദ്യ. ആഘോഷങ്ങള്‍ ഇഷ്ടമാണെങ്കിലും പരിപാടികള്‍ പ്ലാന്‍ ചെയ്യാനും നടപ്പിലാക്കാനും ബോറാണെന്ന് പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിദ്യാബാലന്‍ പറഞ്ഞു.

അതുകൊണ്ടു തന്നെ കൂട്ടുകാരും ഭര്‍ത്താവുമൊരുക്കുന്ന സര്‍പ്രൈസുകള്‍ക്കായി കാത്തിരിക്കുകയാണെന്നും താരം പ്രതികരിച്ചു. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ഇനിയും ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നില്ലേ എന്ന ചോദ്യത്തിന് ഇപ്പോഴെനിക്ക് ഒരു കുഞ്ഞിനായി നീക്കി വെയ്ക്കാന്‍ സമയമില്ല എന്നായിരുന്നു താരത്തിന്റെ മറുപടി.

ഓരോ സിനിമയും തനിക്ക് ഓരോ കുഞ്ഞിനെപ്പോലെയാണെന്നും അങ്ങനെ ഇപ്പോള്‍ തനിക്ക് ഇരുപത് മക്കളുണ്ടെന്നും താരം ചിരിയോടെ കൂട്ടിച്ചേര്‍ത്തു.

Comments