രാഷ്ട്രീയത്തിൽ തിളങ്ങാൻ ഒരുങ്ങി തമിഴ് താരങ്ങൾ


രജനീ കാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ തമിഴ് താരങ്ങളെ എല്ലാം രാഷ്ട്രീയത്തിലേക്ക് ഇറങ്ങുവാൻ ഒരുങ്ങുന്നു. രജനീകാന്തിനെതിരെ തല അജിത്തിന്റെ കീഴിൽ തമിഴ് മക്കൾ അമ്മക്കൊപ്പം എന്നപോലെ അണിനിരക്കും. രജനിയുടെ രാഷ്ട്രീയ നീക്കത്തിന് അനുകൂലമായി അജിത്, വിജയ് തുടങ്ങിയ താരങ്ങള്‍ നീങ്ങിയാല്‍ ഇത് തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നാണ് മറ്റ് പാര്‍ട്ടികളുടെ വിലയിരുത്തല്‍. രജനീകാന്ത് കഴിഞ്ഞാല്‍ തമിഴില്‍ ഏറ്റവുമധികം ആരാധകരുള്ള താരങ്ങളാണ് വിജയ്, അജിത് എന്നിവര്‍. രജനിക്ക് അനുകൂലമായി അജിത് നീങ്ങാതിരിക്കുകയും തങ്ങള്‍ക്ക് ഒപ്പം വരുകയും ചെയ്താല്‍ അത് ഗുണം ചെയ്യുമെന്നാണ് എഐഎഡിഎംകെയുടെ വിലയിരുത്തല്‍.

രജനിയെ പിന്തുണയ്ക്കുന്നതില്‍ നിന്നും സൂപ്പര്‍ താരം വിജയിയെ പിന്തിരിപ്പിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. തന്റെ രാഷ്ട്രീയ ചായ്‌വ് പ്രഖ്യാപിച്ചിട്ടില്ലാത്ത വിജയ്, രജനീകാന്തിനെ പിന്തുണയ്ക്കുന്നതില്‍ നിന്ന് പിന്തിരിപ്പിക്കാനാണ് നീക്കം. ജയലളിതയുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തിയിരുന്ന താരമാണ് അജിത്ത്. ജയ മരിക്കുമ്പോള്‍ വിദേശത്തായിരുന്ന അജിത്ത് ഷൂട്ടിംഗ് റദ്ദാക്കി ചെന്നൈയില്‍ മടങ്ങിയെത്തിയിരുന്നു. അതേസമയം രജനിക്കൊപ്പം രാഷ്ട്രീയത്തിലിറങ്ങാൻ തമിഴ്‌നാട്ടിലെ മുൻ നിര സിനിമാ താരങ്ങളെല്ലാം രംഗത്ത്. കമലും, ഖുശ്ബുവും അടക്കം മുപ്പതിലേറെ താരങ്ങളാണ് രജനിക്കു പിൻതുണ അർപ്പിച്ചു രംഗത്ത് എത്തിയിരിക്കുന്നത്.

സിനിമ താരങ്ങളെ ദൈവതുല്യം കാണുന്ന ജനങ്ങൾ രജനിയെപോലെയുള്ള സൂപ്പർ താരത്തിന് രാഷ്ട്രീയത്തിലും പിന്തുണ നൽകിയാൽ അത് തമിഴകത്തിന്റെ തലേലെഴുത്ത് തന്നെ മാറ്റി എഴുതാൻ ഇടയാക്കും.ഏറെ നാളായുള്ള അഭ്യൂഹങ്ങൾക്കൊടുവിലാണ് രജനീകാന്ത് സ്വന്തം പാർട്ടി രൂപവത്കരിക്കുമെന്നും അടുത്ത നിയമ സഭ തിരഞ്ഞെടുപ്പിൽ എല്ലാ സീറ്റുകളിലും മത്സരിക്കുമെന്നും അറിയിച്ചത്. 

Comments