പ്രണവിനെ വാനോളം പുകഴ്ത്തി വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റ്



പ്രണവിന്റെ ആദ്യ സിനിമ എന്നതിനൊപ്പം ത്രില്ലര്‍ സിനിമകളില്‍ തന്റേതായ മുഖമുദ്ര പതിപ്പിച്ച ജിത്തു ജോസഫും ഒന്നിച്ചപ്പോൾ സിനിമ ലോകത്തിനു ലഭിച്ചത് മികച്ചൊരു ഫാമിലി ത്രില്ലെർ. പ്രണവ് മോഹന്‍ലാല്‍ നായകനായ ആദി വന്‍ വിജയം നേടി പ്രദര്‍ശനം തുടരുമ്പോൾ താരപുത്രന് അഭിനന്ദനപ്രവാഹവുമായി സിനിമാലോകം.

ചിത്രത്തെ പുകഴ്ത്തി നടനും,സംവിധായകനുമായ വിനീത് ശ്രീനിവാസനും രംഗത്തെത്തിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം:

‘ആദി കണ്ടിറങ്ങി. പാര്‍കൗര്‍ സ്റ്റണ്ട്‌സിന്റെ വലിയൊരു ആരാധകനെന്ന നിലയില്‍ ഞാന്‍ പറയട്ടെ, ബോണ്‍ സീരിസിലെ മാട്ട് ഡാമന്റെ പ്രകടനത്തേക്കാള്‍ മികച്ചു നില്‍ക്കുന്നത് പ്രണവ് ആണ്. ഈ അഭിനന്ദനം കൂടിപ്പോയോ എന്ന് ആളുകള്‍ ചിന്തിക്കുമായിരിക്കും. പക്ഷേ ഇതെന്റെ സത്യസന്ധമായ അഭിപ്രായമാണ്. ഈ സിനിമയില്‍ പ്രണവ് എടുത്ത കഷ്ടപ്പാടിന്റെ പേരിലും ആദി കണ്ട് പ്രോത്സാഹിപ്പിക്കണം.’വിനീത് ശ്രീനിവാസന്‍ പറഞ്ഞു.

ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ഷറഫുദീന്‍,സിജു വില്‍സന്‍, മേഘനാഥന്‍, ജഗപതി ബാബു, അനുശ്രീ,അഥിതി തുടങ്ങിയവരും അഭിനയിക്കുന്നു.

Comments