സെന്‍സര്‍ ബോര്‍ഡ് പണികൊടുത്തു. റീമ കല്ലിങ്കലിന്റെ സിനിമയില്‍ സ്ത്രീ വിരുദ്ധ. ചിത്രത്തിന് എ സർട്ടിഫിക്കറ്റ്


വിമണ്‍ ഇന്‍ സിനിമ കളക്ടീവില്‍ അംഗമായ റിമ കല്ലിംഗൽ നായിക റോളിൽ എത്തുന്ന ജുബിത് സംവിധാനം ചെയുന്ന ആഭാസം എന്ന ചിത്രത്തിനെതിരെയാണ് ഇങ്ങനൊരു ആരോപണം. ചിത്രത്തിലെ ഒരു സീനില്‍ പ്രധാന കഥാപാത്രം ആയ  സുരാജ് മൈല്‍ക്കുറ്റിയില്‍ കാല്‍ കയറ്റി വയ്ക്കുന്ന ഒരു രംഗമുണ്ട്. ഈ സീനില്‍ സുരാജിന്റെ തുട കാണുന്നുവെന്നും സ്ത്രീ വിരുദ്ധമായ കാര്യങ്ങളാണ് സീനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നുമാണ് സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞതെന്ന് അണിയറക്കാര്‍ പറയുന്നു. ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് സെന്‍സര്‍ബോര്‍ഡ് തീരുമാനം.

ഒരു ക്ലീന്‍ ‘യു’ സര്‍ട്ടിഫിക്കറ്റ് ഒന്നും പ്രതീക്ഷിക്കാതെ തന്നെയാണ് സെന്‍സര്‍ബോര്‍ഡിനെ സമീപിക്കുന്നത് എന്ന് ജുബിത് പറയുന്നു. ‘യു/എ’ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു പ്രതീക്ഷിച്ചത്. ”എന്നും സംവിധായകൻ ജുബിത് പറഞ്ഞു.

Comments