സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ; സ്ട്രീറ്റ് ലൈറ്റ്സ് റിവ്യൂ വായിക്കാം.................



ഷാംദത് സൈനുദ്ധീൻ എന്ന പുതുമുഖ സംവിധായകൻ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത സ്ട്രീറ്റ് ലൈറ്റ്‌സ് എന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു. പ്ളേ ഹൌസ് മോഷൻ പിക്ചർസിന്റെ ബാനറിൽ ആണ് മമ്മൂട്ടി ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

കുറച്ചധികം കഥാപാത്രങ്ങളുടെ ജീവിതത്തിൽ ഒരേ സമയം നടക്കുന്ന ചില സംഭവങ്ങളിലൂടെയാണ് ഈ ത്രില്ലർ മുന്നേറുന്നത്. ജെയിംസ് എന്ന പോലീസ് ഓഫീസർ ആയി മമ്മൂട്ടി നടത്തുന്ന ഒരു അന്വേഷണമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സൗബിൻ, ലിജോമോള് ജോസ് എന്നീ കഥാപാത്രങ്ങളുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളും ഇതുമായി കണക്ട് ചെയ്യപ്പെടുമ്പോൾ ചിത്രം കൂടുതൽ മികവുറ്റതാകുന്നു.


പ്രേക്ഷകനെ ആവേശം കൊള്ളിക്കാൻ കഴിയുന്ന സംഭാഷണങ്ങളും കഥ സന്ദര്ഭങ്ങളും ഒരുക്കാൻ കഴിഞ്ഞതും സസ്പെൻസ് നില നിർത്താൻ കഴിഞ്ഞതും സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മികവ് തന്നെയാണ്. ഒരു ഛായാഗ്രാഹകൻ എന്ന നിലയിൽ മാത്രമല്ല ഒരു സംവിധായകൻ എന്ന നിലയിലും ഷാംദത് പ്രതിഭാധനൻ ആണെന്ന കാര്യം കാര്യം സ്ട്രീറ്റ് ലൈറ്റ്‌സ് എന്നയീ ചിത്രത്തിലൂടെ നമ്മുക്ക് ഉറപ്പിച്ചു പറയാൻ സാധിക്കും.



ഒരു നിമിഷം ബോർ അടിപ്പിക്കാതെ എല്ലാ വിനോദ ഘടകങ്ങളും ഒരുപോലെ മിക്സ് ചെയ്തു കഥ പറയാൻഷാംദത്തിനു കഴിഞ്ഞിട്ടുണ്ട് . പുതുമയേറിയ ഒരു കഥ , വളരെ പുതുമയാർന്ന ഒരു ശൈലിയിൽ വളരെ സ്റ്റൈലീഷ് ആയിട്ട് പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കാൻ കഴിഞ്ഞു എന്നിടത്താണ് ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ശ്രദ്ധ നേടിയെടുക്കുന്നത് .



ചുരുക്കി പറഞ്ഞാൽ മികച്ച ഒരു സിനിമാനുഭവം നമ്മുക്ക് സമ്മാനിക്കാൻ സ്ട്രീറ്റ് ലൈയ്റ്സ് എന്നയീ ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട് . വളരെ ത്രില്ലിംഗ് ആയുള്ള ഒരു മാസ്സ് മൂവി ആണ് സ്ട്രീറ്റ് ലൈറ്റ്സ് എന്ന് നിസംശയം പറയാം നമ്മുക്ക് . ഒരു കമ്പ്ലീറ്റ് എന്റെർറ്റൈനെർ എന്ന നിലയിലും ഈ ചിത്രം പ്രേക്ഷകനെ നിരാശനാക്കില്ല.

Comments