- Get link
- X
- Other Apps
താര പുത്രന്റെ ആദ്യ ചിത്രത്തിലെ ആദ്യ ഗാനം എത്തി. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ജിത്തു ജോസഫ് ചിത്രമായ 'ആദി'യുടെ ആദ്യ വീഡിയോ സോങ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. പ്രണവ് ആദ്യമായി നായകനാകുന്ന അരങ്ങേറ്റ ചിത്രമാണ് ആദി. അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് ആദിയിലെ മറ്റ് താരങ്ങൾ. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തെക്കുറിച്ചുള്ള ഏത് വാർത്തയും താൽപര്യത്തോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആകാംഷനിറച്ചുകൊണ്ട് ആദിയുടെ പുതിയ പാട്ട് പുറത്തുവിട്ടത്. 'സം ലൈസ് കാന്‍ ബി ഡെഡ്‌ലി' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. ചിത്രം ഈ മാസം 26 റിലീസ് ചെയ്യും.

Comments
Post a Comment