കാത്തിരുന്ന പഴയ ജയറാമേട്ടന്‍ തിരിച്ചെത്തി; ദൈവമേ കൈതൊഴാം, കെ. കുമാറാകണം റിവ്യൂ വായിക്കാം========






ഇന്ന് റിലീസ് ചെയ്ത ഒരുകൂട്ടം സിനിമളില്‍ നിന്നും ദൈവമേ കൈതൊഴാം, കെ. കുമാറാകണം എന്ന ചിത്രം കാണുവാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കുന്ന ഒന്നുണ്ട്. എവര്‍ഗ്രീന്‍ ഹീറോ ജയറാമേട്ടന്‍ നായകനാകുന്ന ഈ ചിത്രത്തിന്റെ സംവിധായകന്‍ ട്രോളിന്റെ തമ്പുരാന്‍ സലിം കുമാര്‍ ആണ് എന്നുള്ളത്. ഇതുവരെ ചെയ്തിട്ടുള്ള സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായി ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ട് നല്ലൊരു കുടുംബ ചിത്രമാണ് സലീമേട്ടന്‍ പ്രേകഷകര്‍ക്കായി ഒരുക്കിയത്.

മികച്ച നടനുള്ള ദേശീയ പുരസ്‌കാരം സ്വന്തം ചിത്രത്തിലൂടെ തന്നെ സ്വന്തമാക്കിയ സലീമേട്ടന്‍ പ്രേക്ഷകരുടെ പള്‍സ് മനസിലാക്കികൊണ്ട് തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തന്റെ സിനിമ നല്ലൊരു ആക്ഷേപ ഹാസ്യമായിരിക്കുമെന്നു സലീം കുമാര്‍ ആദ്യം തന്നെ വ്യക്തമാക്കിയിരുന്നു. സ്ത്രീശാക്തീകരണം എന്ന കഥതന്തുവില്‍ നിന്നുകൊണ്ട് തന്നെ സമൂഹത്തില്‍ ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങള്‍ പ്രേക്ഷകരോട് പറയുവാന്‍ സംവിധായകന്‍ ചിത്രത്തിലൂടെ ശ്രമിക്കുന്നു. നല്ലൊരു കുടുംബ ചിത്രം ആയി ഒരുക്കിയ ദൈവമേ കൈതൊഴാം, കെ. കുമാറാകണം എന്ന ചിത്രത്തിന് ആക്ഷേപ ഹാസ്യം എന്ന ലേബല്‍ ആണ് കൂടുതല്‍ അനുയോജ്യം.

ചിത്രത്തിലെ നായകനായ ജയറാമിന് അനുശ്രിയാണ് നായികയായി എത്തുന്നത്. സലിം കുമാറും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ശുദ്ധമായ നര്‍മ്മങ്ങളിലൂടെ മലയാളസിനിമയില്‍ തനതായ വ്യക്തിത്വം കാത്തുസൂക്ഷിച്ച സലിം കുമാര്‍ തന്റെ ഈ ചിത്രത്തിലും അത് പ്രതിഭലിപ്പിച്ചു എന്ന് വേണം പറയുവാന്‍.

ജയറാമിനൊപ്പം നെടുമുടി വേണു, സുരഭി, ശ്രീനിവാസന്‍, മാമുക്കോയ, ഇന്ദ്രന്‍സ്, ശിവജി ഗുരുവായൂര്‍, മഞ്ജു, കുളപ്പുള്ളിലീല എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍ ആയി എത്തിയിരിക്കുന്നത്. ഒരിക്കല്‍ നഷ്ടപ്പെട്ടുപോയി എന്ന് കരുതിയ പഴയ ജയറാമേട്ടനെ കാണുവാന്‍ കഴിയുന്ന നല്ലൊരു ഫാമിലി എന്റെര്‍റ്റൈനെര്‍ ആണ് ദൈവമേ കൈതൊഴാം, കെ. കുമാറാകണം എന്ന ചിത്രം.

Comments