- Get link
- X
- Other Apps
ഐ എഫ് എഫ് കെ യുടെ ഓപ്പൺ ഫോറത്തിൽ വെച്ച് മമ്മൂട്ടി നായകനായി കഴിഞ്ഞ വർഷം എത്തിയ കസബ എന്ന ചിത്രത്തെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും പാർവതി നടത്തിയ പ്രതികരണം വലിയൊരു വിവാദങ്ങൾക്കാണ് തുടക്കം കുറിച്ചത്. ഏറെ ആളുകൾ പാർവതിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുനെങ്കിലും ഇപ്പോഴും ആ വിഷയം അവസാനിക്കാതെ തന്നെ നിൽക്കുന്നു. വിവാദമുയർത്തിയ ഈ പരാമർശത്തിനെതിരെ സിനിമ മേഖലയിലുള്ളവരും അല്ലാത്തവരും രംഗത്തെത്തി. ഇപ്പൊൾ ഒടുവിലായി അസബയിലെ നടിയായ ജ്യോതി തന്റെ പ്രതികരണം അറിയിച്ചു.
ജ്യോതിയുടെ പ്രതികരണത്തിലേക്ക്.
താൻ അഭിനയിച്ച ഒരു മലയാള സിനിമ (കസബ)യെ കുറിച്ച് ചില പരാമർശങ്ങൾ കേട്ടിരുന്നു. താൻ മലയാളം സിനിമ കാണാറില്ല മലയാളം അറിയില്ല തനിക്ക്. തന്റെ മലയാളി സുഹൃത്തുക്കൾ വഴിയാണ് ഈ കാര്യങ്ങൾ ഒക്കെ അറിഞ്ഞത്. ഇതിൽ സ്ത്രീവിരുദ്ധമാണോ അല്ലയോ എന്നതല്ല പ്രശ്‌നം. രു അഭിനേതാവ് പോസിറ്റീവ് റോളുകളും നെഗറ്റീവ് റോളുകളും ചെയ്യേണ്ടേ ? എല്ലാ മനുഷ്യര്‍ക്കും ഉള്ളതു പോലെ ഒരുപാട് ദുസ്സ്വഭാവങ്ങള്‍ ഒക്കെ കാണിക്കുന്ന ഒരു കഥാപാത്രമാണ് കസബയിലേത്. ആ രംഗത്തില്‍ ഞാനും മമ്മൂക്കയും കഥാപാത്രങ്ങളാണ്. ഞങ്ങളുടെ രണ്ടാളുകളുടെയും വ്യക്തിജീവിതവുമായി അതിനു ഒരു ബന്ധവുമില്ല. ആ രംഗത്തില്‍ അഭിനയിക്കാന്‍ ഒരു നടി എന്നോ സ്ത്രീ എന്നോ ഉള്ള നിലയില്‍ യാതൊരു ബുദ്ധിമുട്ടും തോന്നിയിരുന്നില്ല എന്നും, അങ്ങനെ എങ്കിൽ അതിൽ അഭിനയിക്കുമായിരുന്നില്ല എന്നും നടി പറഞ്ഞു.
എത്രയോ സിനിമകളില്‍ സൂപ്പര്‍ സ്റ്റാറുകള്‍ വരെ ഇത്തരത്തിലുള്ള റോളുകള്‍ ചെയ്തിരിക്കുന്നു. വിവാദമുണ്ടാക്കുന്നവര്‍ എന്തെ അതൊന്നും കാണുന്നില്ലേ ? നല്ലതു മാത്രം കാണിക്കുന്നതല്ല സിനിമ. സമൂഹത്തില്‍ നടക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങള്‍ സിനിമയില്‍ വരും. എന്നും നടി മനോരമ ഓൺലൈൻനോട് പറഞ്ഞു

Comments
Post a Comment