സെൻസർ ബോർഡിനോട് ചോദ്യങ്ങള്‍ ചോദിച്ചു നെടുമുടി വേണു.


കലാപരമായ രംഗത്ത് മാത്രമല്ല സാമൂഹിക രംഗത്തും തന്റേതായ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്ന ഒരു കാലാകാരൻ ആണ് നെടുമുടി വേണു. സിനിമയിൽ തന്റെ അഭിനയമികവുകൊണ്ട് പ്രേക്ഷക മനസ്സിൽ ഇടം പിടിച്ച ഈ മുതിർന്ന കലാകാരന് സിമിനയുടെ സെൻസർ ബോർഡിനോട് ചിലത് ചോദിക്കാനുണ്ട്. സിനിമയുടെ ഗതിതന്നെ മാറ്റിമറിക്കാൻ കെൽപുള്ള സെൻസർ ബോർഡ് ഈ അടുത്ത കാലങ്ങളായി സിനിമയെ സമീപിക്കുന്ന രീതിൽ ചിലപ്പോൾ സിനിമയെ സ്നേഹിക്കുന്ന എല്ലാവർക്കും തന്നെ എതിരേ അഭിപ്രായം ഉണ്ടാകാൻ ഇടയുണ്ട്.

നിയമപരമായ കാരണത്താൽ സിനിമയിലെ രംഗങ്ങളിൽ പലപ്പോഴും സെൻസർ ബോർഡ് പലതരത്തിലും ഇടപെടാറുണ്ട്. അതിൽ ഏറ്റവും പരിചിതമായ ഒന്നാണ് 'മദ്യപാനം ആരോഗ്യത്തിനു ഹാനികരം' എന്ന് കാണിക്കുന്ന നിയമപരമായ മുന്നറിയിപ്പ്. സമീപകാലത്ത് വരുന്ന ഏതൊരു സിനിമയിലും മദ്യപാനരംഗങ്ങള്‍ അധികമാണ്. യഥാര്‍ത്ഥത്തില്‍ സിനിമയില്‍  കുടിക്കുന്നതും കുപ്പിയില്‍ നിറച്ചുവയ്ക്കുന്നതും എല്ലാം കട്ടന്‍ ചായയാണ്. മദ്യമാണെന്ന തോന്നലുണ്ടാക്കി കട്ടന്‍ചായ കുടിക്കുന്നതിന് നിയമപ്രകാരമുള്ള മദ്യനിയമങ്ങള്‍ സ്ക്രീനില്‍ കാണിക്കേണ്ടതിന്‍റെ ആവശ്യമെന്ത്? നിയമവിരുദ്ധമായ എത്രയോ രംഗങ്ങള്‍ സിനിമയില്‍ കാണിക്കുന്നു.

അതിനെതിരെ എന്തുകൊണ്ട് സെന്‍സര്‍ബോര്‍ഡ് പ്രതികരിക്കുന്നില്ല. മദ്യം കഴിക്കുന്നതുമാത്രമെ സെന്‍സര്‍ ബോര്‍ഡിന് കുറ്റകരമായി തോന്നുന്നുള്ളോ? മറ്റുള്ള കൊടുംക്രൂരതകളൊന്നും കുറ്റകരമല്ലെ? കൊലപാതകങ്ങൾ, മോഷണം, പിടിച്ചുപറി, അടിപിടി, മര്‍ദ്ദനം എന്നീ രംഗങ്ങള്‍ കാണിക്കുമ്പോള്‍ നിയമങ്ങള്‍ എന്തുകൊണ്ട് വഴിമാറുന്നു? ഒരുനല്ല കലാരൂപമെന്ന നിലയില്‍ സിനിമയെ കണ്ടാല്‍ മതിയാകും. ഇത്തരം കാര്യങ്ങള്‍ സെന്‍സര്‍ ബോര്‍ഡും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് നെടുമുടി വേണു അഭിപ്രായപ്പെടുന്നത്. 

Comments