ബാഗമതിലെ ഗംഭീര പ്രകടനം കണ്ടുഞെട്ടി രാജമൗലി................ ജയറാമിനെ വിളിച്ചു അഭിനന്ദിച്ചു............................







ബാഹുബലിയുടെ വിജയത്തിന് ശേഷം അനുഷ്‌ക അഭിനയിക്കുന്ന പുതിയ ചിത്രമാണ് 'ബാഗമതി'. ഉണ്ണിമുകുന്ദനും അനുഷ്‌കകും ഒപ്പം മലയാളത്തിന്റെ പ്രിയനടന്‍ ജയറാമും ഒന്നിക്കുന്ന ഹോര്‍റോര്‍ ത്രില്ലെര്‍ മൂവി ബാഗമതി ഇന്ന് തീയേറ്ററുകളില്‍ എത്തി. അനുഷ്‌ക ഷെട്ടിയുടെ മാസ് പ്രകടനതിനൊപ്പം ജയറാം,ഉണ്ണി മുകുന്ദന്‍, ആശ ശരത് എന്നീ മലയാളി താരങ്ങളുടെ മത്സരിച്ചുള്ള അഭിനയവും ചിത്രത്തിന്റെ വിജയത്തെ സ്വാധീനിച്ചേക്കാം എന്നുള്ളത് കൊണ്ടാകും ഒരു പക്ഷെ റിലീസ് ദിവസം തന്നെ ഹൈദ്രബാദ് പോലുള്ള നഗരങ്ങളില്‍ 400 കേന്ദ്രങ്ങളില്‍ ഈ ചിത്രം പ്രദര്‍ശത്തിനു എത്തിയത്.

പ്രേക്ഷകര്‍ ഏറ്റെടുത്ത ദൈവമേ കൈതൊഴാം കെ കുമാറാകണം എന്ന സലിംകുമാര്‍ ചിത്രത്തില്‍ തനി നാടന്‍ കഥാപാത്രം ചെയ്തു പ്രേക്ഷകരെ രസിപ്പിച്ച ജയറാം തന്റെ ഈ ചിത്രത്തിലൂടെ വ്യത്യസ്തനായ ഒരു വില്ലന്‍ കഥാപാത്രത്തെ വരച്ചു കാട്ടുന്നു. സലിം കുമാറിന്റെ തിരക്കഥയില്‍ വിരിഞ്ഞ ദൈവമേ കൈതൊഴാം കെ കുമാറാകണം നിറഞ്ഞ സദസില്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നു. ബാഗമതിയുടെ ആദ്യ ഷോ കഴിഞ്ഞപ്പോള്‍ മുതല്‍ എങ്ങും മികച്ച അഭിപ്രായങ്ങള്‍ ആണ് വരുന്നത്. അതിഭാവുകത്വമില്ലാതെ കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയ നേതാവിന്റെ വേഷം ജയറാം ചിത്രത്തിലുടനീളം ഗംഭീരമാക്കി അവതരിപ്പിച്ചു.

ഒരുപക്ഷേ ആ കഴിവ് തിരിച്ചറിഞ്ഞതുകൊണ്ട് ആവണം രാജമൗലി പോലുള്ള ബ്രഹ്മാണ്ഡ സംവിധായകന്‍ ജയറാമിനെ വിളിക്കാന്‍ ഇടയായത്. ചിത്രത്തിലെ ജയറാമിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ട് ജയറാമേട്ടനെ വിളിച്ച് അഭിനന്ദിച്ചു. 15 മിനിട്ടോളം നീണ്ടുനിന്ന ഫോണ്‍ സംഭാഷണത്തില്‍ ജയറാമിന്റെ അഭിനയത്തെ കുറിച്ച് രാജമൗലി പറയുകയുണ്ടായി.

Comments