മമ്മൂക്കയുടെ സ്റ്റൈലിഷ് എന്റര്‍ടൈയിനർ സ്ട്രീറ്റ്‌ലൈറ്സ് ടീസ് കാണാം


പ്രേക്ഷകരെ ആവേശ തിരയിലാഴ്ത്തി മമ്മൂക്ക നായകനാകുന്ന സ്ട്രീറ്റ്‌ലൈറ്സ് ട്രൈലെർ എത്തി. മാസ്റ്റർപീസിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥനായി മമ്മൂട്ടി വീണ്ടും സ്ട്രീറ്റ്‌ലൈറ്റിസിൽ വേഷമിടുന്നു .നിരവധി മലയാള സിനിമകൾക്കും തമിഴ് സിനിമകൾക്കും ക്യാമറ ചലിപ്പിച്ച ഷാംദത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്ലേ ഹൗസ് ബാനറിന്റെ കീഴില്‍ മമ്മൂട്ടിയാണ് സ്ട്രീറ്റ് ലൈറ്റ്സ് നിര്‍മ്മിക്കുന്നത് എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രതേകത. സ്റ്റൈലിഷ് എന്റര്‍ടൈയിന്‍മെന്റാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

           

മഹേഷിന്റെ പ്രതികാരത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ലിജി മോള്‍ ജോസും, കട്ടപ്പനയിലെ ഋതിക് റോഷന്‍ ഫെയിം വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ ഷാഹിര്‍, ജോയ് മാത്യു, ഇന്ദ്രന്‍സ്, ഹരീഷ് കണാരന്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

Comments