പാര്‍വതിക്ക് പണികിട്ടി ; ഡിസ് ലൈക്ക് കണ്ട് പൊട്ടിത്തെറിച്ച് പ്രിത്വിരാജ് ; പാര്‍വതിയുടെ അടുത്ത പടങ്ങള്‍ മുടങ്ങും ?
- Get link
- X
- Other Apps
കേസും അറസ്റ്റും കൊണ്ടൊന്നും നടി പാർവതിക്കെതിരായ ആക്രമണത്തിന് അറുതിയാവുന്നില്ല. സാമൂഹിക മാധ്യമങ്ങൾ വഴിയുള്ള ആക്രമണങ്ങൾക്ക് പുറമെ എതിർപ്പ് പാർവതി അഭിനയിക്കുന്ന ചിത്രങ്ങൾക്കെതിരെയും തിരിയുന്നു.
പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്ണി ദിനകറിന്റെ പുതിയ ചിത്രമായ ‘മെ സ്റ്റോറി’യിലെ ‘പതുങ്ങി’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയോടും ടീസറിനോടുമാണ് ഇപ്പോൾ ഒരു വിഭാഗം രോഷം തീർക്കുന്നത്.യൂട്യൂബിൽ പോസ്റ്റ് ചെയ്ത മേക്കിങ് വീഡിയോയ്ക്ക് ഡിസ്ലൈക്കുകൾ നൽകിയാണ് ആക്രമണം നടക്കുന്നത്. കൂടുതൽ പേരെ ഡിസ്ലൈക്ക് ചെയ്യാൻ പ്രേരിപ്പിച്ചും മാന്യതയുടെ സീമ ലംഘിക്കുന്ന കമന്റുകളിട്ടും ആക്രമണം ശക്തമാണ്. ഒരു ദിവസം കൊണ്ട് രണ്ടായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് ഇരുപത്തിഅയ്യായിരത്തോളം ഡിസ്ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.
- Get link
- X
- Other Apps

Comments
Post a Comment