മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനവുമായി വുമന്‍ ഇന്‍ സിനിമാ കളക്ടീവ്





കസബ വിവാദത്തില്‍ മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ വ്യക്തിപരമായി കടന്നാക്രമിക്കുന്ന ലേഖനം പോസ്റ്റ് ചെയ്ത വുമന്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ മാധ്യമപ്രവര്‍ത്തക സുനിതാ ദേവദാസ്.

സുനിത പറയുന്നത് ഇങ്ങനെ:

''വുമന്‍ ഇന്‍ സിനിമ കളക്ടീവ് പുതിയ വര്‍ഷം തുടങ്ങിയത് മമ്മൂട്ടിയെ തെറിവിളിച്ച ലേഖനം ഷെയര്‍ ചെയ്തു കൊണ്ടാണ്. അതും ഇംഗ്ലീഷില്‍. മലയാളത്തില്‍ എത്രയോ നല്ല ലേഖനങ്ങള്‍ പാര്‍വതിയെ പിന്തുണക്കുന്നതും മമ്മൂട്ടിയെ തെറി വിളിക്കാത്തതും പൊളിറ്റിക്കല്‍ കറക്ട്നെസ്സ് ഉള്ളതും ഒക്കെ ഇതിനകം വന്നിട്ടുണ്ട്. അതൊന്നും ഇവര്‍ ഇത് വരെ ഷെയര്‍ ചെയ്തില്ല .

മമ്മൂട്ടിയെ നിശിതമായി വിമര്‍ശിക്കുന്ന ഇംഗ്ലീഷ് ലേഖനം ഷെയര്‍ ചെയ്യുക വഴി ലോക്കല്‍ ഫാന്‍സ് ഇത് വായിക്കേണ്ട എന്നും എന്നാല്‍ ഞങ്ങള്‍ പറയാനുള്ളത് ഇത് വഴി പറയുന്നുവെന്നും 2018ല്‍ പാര്‍വതിക്ക് ലഭിക്കാനിടയുള്ള സിനിമകളും കൂടി ഇല്ലാതാക്കുമെന്നും വിമെന്‍ ഇന്‍ സിനിമ കളക്ടീവ് നിശബ്ദമായി പ്രഖ്യാപിച്ചു കഴിഞ്ഞു.



Comments