- Get link
- X
- Other Apps
വിവാദ പ്രസ്ഥാപന നടത്തിയ നടി പാര്‍വതിയോടുള്ള കലിപ്പ് സോഷ്യല്‍ മീഡിയ വഴി തുടരുകയാണ്. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള ആക്രമണങ്ങള്‍ക്ക് പുറമെ എതിര്‍പ്പ് പാര്‍വതി അഭിനയിക്കുന്ന ചിത്രങ്ങള്‍ക്കെതിരെയും തിരിയുന്നു. പാര്‍വതിയും പൃഥ്വിരാജും പ്രധാന വേഷങ്ങളിലെത്തുന്ന റോഷ്ണി ദിനകറിന്റെ പുതിയ ചിത്രമായ ‘മൈ സ്റ്റോറി’യിലെ ‘പതുങ്ങി’ എന്ന ഗാനത്തിന്റെ മേക്കിങ് വീഡിയോയോടും ടീസറിനോടുമാണ് ഇപ്പോള്‍ ഒരു വിഭാഗം രോഷം തീര്‍ക്കുന്നത്.
യൂട്യൂബില്‍ പോസ്റ്റ് ചെയ്ത മേക്കിങ് വീഡിയോയ്ക്ക് ഡിസ്ലൈക്കുകള്‍ നല്‍കിയാണ് ആക്രമണം നടക്കുന്നത്. ഒരു ദിവസം കൊണ്ട് മുവായിരം ലൈക്ക് നേടിയ വീഡിയോയ്ക്ക് പതിനൊന്നായിരത്തോളം ഡിസ് ലൈക്കുകളും ലഭിച്ചുകഴിഞ്ഞു.

Comments
Post a Comment