കസബ വിഷയത്തിൽ പുതിയ പ്രസ്ഥാപനയുമായി പ്രതാപ് പോത്തൻ. "നായകന്‍റെ ചന്തിയിൽ നായിക അടിച്ചാൽ പുരുഷ വിരുദ്ധത ആവില്ലേ" എന്ന് താരം


കസബ വിഷയത്തിൽ വിഷയത്തില്‍ നടന്‍ പ്രതാപ് പോത്തന്‍ നടത്തിയ പുതിയ പ്രസ്താവനയാണ് ചര്‍ച്ചയാവുന്നത്. സിനിമയില്‍ നായികയുടെ മടിക്കുത്തില്‍ നായകന്‍ പിടിച്ചാല്‍ സ്ത്രീവിരുദ്ധത. അപ്പോള്‍ നായകന്റെ ചന്തിയില്‍ നായിക അടിച്ചാല്‍ പുരുഷ വിരുദ്ധത ആവില്ലേ ? എന്ന് പ്രതാപ് പോത്തന്‍ ചോദിക്കുന്നു. 

പാര്‍വ്വതിയുടെ പുതിയ ചിത്രമായ മൈ സ്റ്റോറിയുടെ ഗാനത്തില്‍ പൃഥ്വിരാജിന്റെ പിന്‍ ഭാഗത്ത് പാര്‍വ്വതി അടിക്കുന്ന രംഗമുണ്ട്. ഇത് ചൂണ്ടിക്കാണിച്ചാണ് സോഷ്യല്‍ മീഡിയ പാര്‍വതിയ്‌ക്കെതിരേയും ചിത്രത്തിന് എതിരേയും സൈബര്‍ ആക്രമണം അഴിച്ചു വിട്ടിരിക്കുന്നത്. ഈ സംഭവത്തെ കുറിച്ചാണ് പ്രതാപ് പോത്തന്റെ പോസ്റ്റ് എന്നാണ് വിലയിരുത്തപ്പെടുന്നത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.  

Comments