പോലീസ് വേഷത്തിൽ വീണ്ടും മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികള്‍ ഷൂട്ടിംഗ് ആരംഭിച്ചു.....


ഷാജി പാടൂര്‍ സംവിധാനം ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ ഷൂട്ടിംഗ് ആരംഭിച്ചു. ചിത്രത്തില്‍ പോലീസ് ഓഫീസറായാണ് മമ്മൂട്ടി വേഷമിടുന്നത്. ഇരുപത് വര്‍ഷത്തിലധികമായി സഹസംവിധായകനായി ജോലിചെയ്തുവരുന്ന ഷാജി പാടൂര്‍ സ്വതന്ത്ര സംവിധായകനാകുന്ന ആദ്യ ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍.

ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രം വിഷു റിലീസായി എത്തുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

Comments