പതിവ് തെറ്റിക്കാതെ ശബരിമല ദർശനം നടത്തി ഇക്കുറിയും നടൻ ജയറാം


പതിവ് തെറ്റിക്കാതെ ഇക്കുറിയും  അയ്യപ്പ സ്വാമിയുടെ ദർശനം നേടാൻ പത്മശ്രീ ജയറാം എത്തി. ഇന്നാണ് ജയറാം ശബരിമലയിൽ ദർശനത്തിനു എത്തിയത്. പമ്പയിൽ കുളിച്ചു പമ്പാ ഗണപതിയെ വണങ്ങി, 4-5കിലോമീറ്റർ നീളുന്ന കഠിനമായ ശബരിമല ചവിട്ടിയാണ് ദർശന സായൂജ്യം നേടിയത്.




ദർശനത്തിനു ശേഷം മേൽശാന്തിയെ കണ്ട് പ്രസാദം വാങ്ങി ക്ഷേത്രജീവനക്കാരോടും സ്നേഹം അറിയിച്ചാണ് താരം മടങ്ങിയത്.. എല്ലാം  കൊല്ലവും താൻ വരുന്നതാണ് മകരവിളക്ക് കാലത്തു അയ്യപ്പസ്വാമിയേ ദർശിക്കുന്നത് പുണ്യം..അതിന് ഈ തവണയും സാധിച്ചു എന്നത്തിൽ സന്തോഷം ഉണ്ടന്നുതും അറിയാൻ കഴിഞ്ഞു.




രമേശ്‌ പിഷാരടി സംവിധാനം ചെയുന്ന 'പഞ്ചവർണ്ണതത്ത'-യിൽ ആണ് ജയറാം ഇപ്പോൾ അഭിനയിച്ചു കൊണ്ടരിക്കുന്നത്.

Comments