- Get link
- X
- Other Apps
അരണ്ട വെളിച്ചത്തില്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന സൗബിൻ. ഈ ചിത്രം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയുമ്പോൾ സൗബിൻ എഴുതിയ ക്യാപ്ഷൻ "നെക്സ്റ്റ്". പറഞ്ഞുവരുന്നത് എന്താണെന്നല്ലേ..? കഴിഞ്ഞ ദിവസം ഉണ്ടായ സംഭവ വികാസങ്ങൾ ആണ്. പറവ എന്ന സൂപ്പർ ഹിറ്റിനു ശേഷം സംവിധായകൻ സൗബിന്‍ തന്റെ അടുത്ത ചിത്രത്തെക്കുറിച്ചു ഒന്നു വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, ഇന്നലെ സൗബിന്‍ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച ഈ ചിത്രം പറയുന്നത് അടുത്തത് ഒരു മമ്മൂട്ടി ചിത്രമാകും എന്നതാണ്.
‘നെക്സ്റ്റ്’ എന്ന അടിക്കുറിപ്പോടെ സൗബിന്‍ പങ്കു വച്ച ഈ ചിത്രങ്ങൾ ഉപയോഗിച്ച് ഈ സൗബിന്റെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടി എന്ന തരത്തില്‍ റിപ്പോര്‍ട്ട് ചെയ്ത ചില ട്വിറ്റര്‍ പേജുകളില്‍ സൗബിന്‍ ലൈക്കടിക്കുക കൂടി ചെയ്തതോടെ ഇക്കാര്യം ഏറക്കുറേ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. സംഭവം ഔദോയോഗിക റിപോർട്ടുകൾ ഒന്നും വന്നിട്ടില്ല എങ്കിലും ആരധകർ ഇപ്പോഴേ ആവേശത്തിലാണ്. പുതുമുഖ സംവിധായകൻ എന്ന നിലയിൽ തന്റെ ആദ്യ ചിത്രത്തിലൂടെ കഴിവുതെളിയിച്ച സൗബിൻ മമ്മൂക്കക്കൊപ്പം അടുത്ത ചിത്രം ചെയ്‌താൽ മലയാള സിനിമ ഇന്നേവരെ കണ്ടിട്ടില്ലാത്ത പുതിയൊരു ചരിത്രം എഴുത്തും എന്ന് നിസംശയം പറയാം.
- Get link
- X
- Other Apps

Comments
Post a Comment