ലണ്ടനിൽ ന്യൂയര്‍ ആഘോഷിച്ചു പൃഥ്വി; ചിത്രങ്ങള്‍ കാണാം


പൃഥ്വിയും ഭാര്യ സുപ്രിയയും ലണ്ടനിലാണ് പുതുവര്‍ഷത്തെ എതിരേറ്റത്. ഇതിന്റെ ചിത്രം പൃഥ്വിരാജ് തന്നെ ഷെയര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്‌. അഞ്ജലി മേനോന്‍ ചിത്രത്തിലാണ് പ്രിഥ്വിരാജ് ഇപ്പോള്‍ അഭിനയിച്ചു വരുന്നത്. ഊട്ടിയില്‍ ചിത്രീകരണം നടന്നു വരികയാണ്. ഇപ്പോള്‍ പുതുവത്സരത്തിനായുള്ള ബ്രേക്കിലാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. പ്രിഥ്വിയെക്കൂടാതെ പാര്‍വ്വതി, നസ്രിയ, മാലാ പാര്‍വ്വതി, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും അഞ്ജലി മേനോന്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രഞ്ജിത്ത് രജപുത്രയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്.







Comments