ഫെബ്രുവരി ഒന്ന് മുതൽ സ്വകാര്യ ബസുകള്‍ ഒരേ നിറത്തില്‍ നിരത്തിലിറങ്ങും!!!


ഫെബ്രുവരി ഒന്ന് മുതല്‍ സ്വകാര്യ ബസുകള്‍ ഇനി ഒരേ നിറത്തില്‍ നിരത്തിലിറങ്ങും. സ്വകാര്യ ബസുകള്‍ക്ക് ഏകീകൃത ഇനി സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്കും ഒരേ നിറം നല്‍കാന്‍ സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തീരുമാനം. സിറ്റി ബസുകള്‍ക്ക് ഇളം പച്ചയും, ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം നീലയും, ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡിനറി ബസുകള്‍ക്ക് ഇളം മെറൂണും നിറം നല്‍കണം എന്നതാണ് തീരുമാനം.


എല്ലാ ബസുകള്‍ക്കും അടിവശത്ത് ഓഫ് വൈറ്റ് നിറത്തില്‍ മൂന്ന് വരകളുണ്ടാകും. സ്വകാര്യ ബസുടമകളുടേയും കൂടി ആവശ്യപ്രകാരമാണ് സര്‍ക്കാരിന്റെ പുതിയ തീരുമാനം.








Comments