- Get link
- X
- Other Apps
രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയുന്ന പഞ്ചവർണതത ഈ മാസം 10 നു ഷൂട്ടിങ് ആരംഭിക്കും. ഷൂട്ടിങ്ങിനു മുന്നോടിയായി പ്രധാന വേഷം കൈകാര്യം ചെയുന്ന മലയാളത്തിന്റെ പ്രിയ നടൻ ജയറാം തല മൊട്ടയടിച്ചു. അതിന്റെ വീഡിയോ ഷൂട്ട് ചെയ്തതാരെന്നോ..? മറ്റാരുമല്ല പ്രിയ പത്നി പാർവതിയും.
മൊട്ടയടിച്ചു കുടവയറുമായി വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജയറാം എത്തുന്നത്. ജയറാമിന്റെ മഴവില്‍ക്കാവടി എന്ന ചിത്രത്തിലെ രംഗങ്ങളും കോര്‍ത്തിണക്കിയ ഈ വീഡിയോ രമേഷ് പിഷാരടിയാണ് തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
രമേഷ് പിഷാരടിയും ഹരി പി നായരും രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, മണിയന്‍ പിള്ള രാജു, അനുശ്രീ, സലിം കുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. മണിയന്‍ പിള്ള രാജുവാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Comments
Post a Comment