- Get link
- X
- Other Apps
ആഷിഖ് അബുവും ടോവിനോ തോമസും ഒന്നിച്ച മായാനദി എന്ന ചിത്രത്തിന്റെ കഥയെ സംബന്ധിക്കുന്ന വിവാദവുമായി ബന്ധപ്പെട്ടു പ്രവീണ് ഉണ്ണികൃഷ്ണൻ രംഗത്. ഒരു സൈക്കോളജിക്കല്‍ ത്രില്ലറാണെന്ന വ്യത്യസ്ത റിവ്യൂ എഴുതി വാര്‍ത്തകളില്‍ നിറഞ്ഞ പ്രവീണ്‍ ഉണ്ണിക്കൃഷ്ണനാണ് മായാനദി തന്റെ കഥയാണെന്ന അവകാശവാദവുമായി വീഡിയോ അപ്‌ലോഡ് ചെയ്തത്. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്.
തന്റെ തിരക്കഥയുടെ കോപ്പി കത്തിച്ച് പ്രധിഷേധം അറിയിച്ചുകൊണ്ടാണ് പ്രവീൺന്റെ വീഡിയോ ആരംഭിക്കുന്നത്. എം.ടെകിന് പഠിക്കുകയായിരുന്ന സമയത്താണ് താൻ തിരക്കഥ എഴുതുന്നത് എന്നാൽ മായാനദി എന്ന പേരല്ല താനിട്ടതെന്നും അതേസമയം, താന്‍ ആദ്യം എഴുതിയപ്പോള്‍ ചിത്രത്തിന്റേത് പ്രണയകഥയായിരുന്നുവെന്നും പ്രവീണ്‍ പറയുന്നു. ആ കഥയില്‍ ഡയലോഗുകള്‍ക്കിടയില്‍ മെന്‍ഷന്‍ ചെയ്ത് പോകുന്ന ഒരു പ്രയോഗം മാത്രമായിരുന്നു മായാനദിയെന്നും വീഡിയോൽ പറയുന്നു. വിവാഹ ശേഷം കഥ പൂർത്തീകരിക്കുമ്പോൾ ചില സീനുകള്‍ കൂട്ടിച്ചേര്‍ക്കുകയായിരുന്നു.
ആഷിഖ് അബുവിനെ കണ്ടിട്ടേയില്ല, കഥ സിനിമയാക്കാന്‍ ആരുടേയും പിന്നാലെ നടന്നിട്ടില്ല, തന്റെ കഥ മോഷ്ടിച്ചുവെന്ന് താന്‍ ആരോപിക്കുന്നില്ല, കഥയില്‍ സാമ്യമുണ്ടാകുന്നത് തെറ്റല്ലെന്നും എന്നാല്‍ സീനുകള്‍ പോലും ഒരേ പോലെ വരുന്നത് അപൂര്‍വ്വതയാണെന്നും പറയുന്ന പ്രവീണ്‍ ഏതാണ്ട് പന്ത്രണ്ടോളം സീനുകള്‍ ഒരോ പോലെ തന്നെയാണെന്നും ആരോപിക്കുന്നു.

Comments
Post a Comment