ഒടിയന്‍ പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യന്‍: മോഹന്‍ലാല്‍


ഒടിയന്‍ പോലുള്ള സിനിമകള്‍ വല്ലപ്പോഴും സംഭവിക്കുന്നതാണ്. അതിനാല്‍ തന്നെ അതിനുവേണ്ടി വലിയ തയ്യാറെടുപ്പുകളാണ് താരം നടത്തുന്നത്. പുതിയ ചിത്രത്തിനുവേണ്ടി ഒടിയന്‍ മാണിക്കനാവാനായി നടത്തേണ്ടി വന്ന രൂപം മാറ്റത്തെകുറിച്ച് മോഹന്‍ലാല്‍ വെളിപ്പെടുത്തുകയായിരുന്നു.  മോഹന്‍ ലാലിന്റെ തടി കുറയ്ക്കാനുള്ള ചികില്‍സയ്ക്ക് നേതൃത്വം കൊടുത്തത് ഫ്രാന്‍സില്‍ നിന്നുള്ള സംഘമാണ്. ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു മനുഷ്യനാണ് ഒടിയനിലെ മാണിക്കന്‍. ആ വ്യത്യാസം തന്റെ ശരീത്തില്‍ കാണിക്കാന്‍ സാധിച്ചില്ലെങ്കില്‍ ആ സിനിമ പൂര്‍ണ്ണമാകില്ലെന്ന് മോഹന്‍ലാല്‍ പറയുന്നു.

പല കാലഘട്ടത്തിലുള്ള മാണിക്കനെയാണു ഒടിയനില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒടിയന്‍ ഒരുപാടു പീഡനങ്ങളിലൂടെ കടന്നു പോകുന്നൊരു സാധാരണ മനുഷ്യനാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. അതിനാല്‍ ആണ് എന്റെ ശരീരത്തെ ഞാന്‍ കഥാപാത്രത്തിന് അനുസരിച്ചു രൂപപ്പെടുത്താന്‍ തീരുമാനിച്ചത്. രണ്ടാമൂഴത്തിലെ ഭീമനിലേക്കുള്ള യാത്രയുടെ തുടക്കം ആണിത്. ഭീമന്‍ ശക്തിമാനാണ്. തടിയനല്ല. നടത്തത്തിലും നോട്ടത്തിലും ശരീരത്തിലും അത് അറിയണം. ഒടിയനു ശേഷം അതിനായി തയ്യാറെടുപ്പുകള്‍ വേണം. അതിനായി ശരീരത്തെ ഒരുക്കുകയാണ്.' മോഹന്‍ലാല്‍ പറഞ്ഞു.

ദിവസങ്ങളോളം തുടര്‍ച്ചയായി ഉപവസിച്ചിട്ടുണ്ട്. ആയുര്‍വേദ ചികിത്സക്കു എല്ലാ കൊല്ലവും വിധേയനായിട്ടുണ്ട്. അതുപോലെ മാത്രമായിരുന്നു ഇതും. ഇതില്‍ പല തരത്തിലുള്ള പരിശീലനമുണ്ട്. പല തരത്തിലുള്ള നിയന്ത്രണങ്ങളുണ്ട്. ഇതു തടി കുറയ്ക്കല്‍ മാത്രമല്ല. ഭാരം കുറയുമ്പോള്‍ ശരീരവും ജീവിത രീതിയും ജോലിയുമെല്ലാം അതിനസുസരിച്ചു മാറ്റണം. ഞാന്‍ അതാണു  ചെയ്യാന്‍ ശ്രമിച്ചത്. എല്ലാ പരിശീലനവും ആദ്യ ഘട്ടം വേദനയുള്ളതാകുമെന്നും ലാല്‍ വിശദീകരിക്കുന്നു.

Comments