റിലീസിന് മുന്‍പേ മമ്മൂട്ടിയുടെ പേരന്‍മ്പ് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍


തിയേറ്ററില്‍ ഇതും മുന്‍പ് ചിത്രം വേറെയും ചലച്ചിത്രമേളകളില്‍ പങ്കെടുക്കും എന്നും അഭ്യൂഹമുണ്ട്. ആദ്യ പ്രദര്‍ശനം റോട്ടര്‍ഡാം ചലച്ചിത്രമേളയിലാകും എന്നാണ് ഇപ്പോഴത്തെ വിവരം. മേളയുടെ നാല്പത്തിഏഴാം പതിപ്പ് ജനുവരി 24 മുതല്‍ ഫെബ്രുവരി 4 വരെ നടക്കും.

ലോക സിനിമാ വിഭാഗത്തില്‍ തന്നെ ‘ബ്രൈറ്റ് ഫ്യൂച്ചര്‍’, ‘വോയിസസ്’, ‘ഡീപ്പ് ഫോക്കസ്’, ‘പേര്‍സ്പെക്റ്റിവ്സ്’ എന്നിങ്ങനെ നാല് കാറ്റഗറികള്‍ ഉണ്ട്. ഇതില്‍ ഏതിലാണ് ‘പേരന്‍മ്പ്‌’ എന്നതിനെക്കുറിച്ച് ഇത് വരെ അറിവില്ല. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം. ദേശീയ പുരസ്കാര ജേതാവായ റാം ‘തരമണി’ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പേരന്‍മ്പ്‌’. 

Comments