മല്ലികാ ഷെരാവത്തിനെ കാമുകനെയും വാടകവീട്ടില്‍നിന്നും പുറത്താക്കി; കാരണം ഇതാണ്


വാടകകുടിശ്ശിക നല്‍കാത്തതിന്റെ പേരില്‍ പാരിസിലെ അപ്പാര്‍ട്മെന്റില്‍  നിന്നും ബോളിവുഡ് താരം മല്ലികാ ഷെരാവത്തിനെ ഇറക്കിവിട്ടതായി റിപ്പോര്‍ട്ട്. ഏകദേശം 60 ലക്ഷം രൂപയാണ് വാടകയിനത്തില്‍ നല്‍കാനുള്ളത്. ഇത് നൽകുവാൻ തയാറാകാത്തതിനെത്തുടർന്നു നടിയെയും കാമുകനെയും പുറത്താക്കിയത്. വാടക നൽകാത്തതിനെ തുടര്‍ന്ന് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് വാടക നല്‍കാതിരുന്നതെന്നാണ് നവംബര്‍ 14 ന് കോടതിയില്‍ ഹാജരായ മല്ലികയുടെ അഭിഭാഷകന്‍ പറഞ്ഞത്. 2017 ജനുവരിയിലാണ് മല്ലികാ ഷെരാവത്തും ബോയ്ബ്രണ്ടായ സൈറില്‍ ഓക്സന്‍ഫന്‍സും അപ്പാര്‍ട്മെന്റ് വാടകയ്ക്ക് എടുക്കുന്നത്.അപ്പാര്‍മെന്റ് വാടക നല്‍കാത്തതുമായി ബന്ധപ്പെട്ട വാര്‍ത്ത മാധ്യമങ്ങളില്‍ വന്നപ്പോള്‍ അത് നിഷേധിച്ചുകൊണ്ട് നേരത്തെ മല്ലിക ഷെരാവത്ത് രംഗത്തെത്തിയിരുന്നു. തനിക്ക് അത്തരത്തിലുള്ള അപ്പാര്‍ട്മെന്റ് പാരിസിലില്ലെന്നായിരുന്നു അവര്‍ പറഞ്ഞത്. 

Comments