ശ്രീജിത്തിനു ഫേസ്ബുക്കിലൂടെ പിന്തുണ നൽകി നടി പാർവതി രംഗത്തെത്തി


അനിയനെ കൊന്നവര്‍ക്കെതിരെ അനേഷണം ആവശ്യപ്പെട്ട് 700 ദിവസങ്ങളായി സെക്രട്ടേറിയേറ്റ് പടിക്കല്‍ സ്വന്തം ജീവിതം സമരമായി ഹോമിച്ച ശ്രീജിത്ത് എന്ന ചെറുപ്പക്കാരന് പിന്തുണയര്‍പ്പിച്ചു കൊണ്ട് നടി പാര്‍വതിയുടെ ഫേസ്ബുക് പോസ്റ്റ്.

പാർവതിയുടെ ഫേസ്ബുക് പോസ്റ്റ് വായിക്കാം :

ശ്രീജിത്ത്, നീതിക്കു വേണ്ടിയുള്ള നിങ്ങളുടെ ഈ പോരാട്ടത്തിൽ നിങ്ങളുടെ കൂടെ നിൽക്കാതിരിക്കാനാവില്ല. സത്യം. ആരും, ഒരാളും നീതി നിഷേധിക്കപ്പെട്ടു, ഇരുട്ടിൽ നിർത്തപ്പെടരുത്. കൂടപ്പിറപ്പിന്റെ ജീവിതത്തോടുള്ള നിങ്ങളുടെ ആദരവും സ്നേഹവും- അത് നേടിയെടുക്കാനുള്ള നിങ്ങളുടെ ധീരമായ അശ്രാന്തപോരാട്ടവും ഇന്നത്തെ ആവശ്യമാണ്. നമ്മളിൽ ഓരോരുത്തരും നമ്മളോട് തന്നെ നടത്തേണ്ട കലഹമാണത്. നമ്മളിൽ പലരും ചൂണ്ടാൻ ഭയക്കുന്ന, മടിക്കുന്ന, സംശയിക്കുന്ന വിരലുകളാണ് ശ്രീജിത്ത് നിങ്ങൾ. സ്നേഹം. ബഹുമാനം. ഐക്യം.

Comments