- Get link
- X
- Other Apps
ഏറെ നാളത്തെ ഇടവേളക്കുശേഷം ജയറാം സിനിമയില്‍ സജീവമാകുന്നു. അടുത്തിടെ ഇറങ്ങിയ സിനിമകളില്‍ ജയറാം മികച്ചപ്രകടനം ആണ് കാഴ്ചവെച്ചത്. ജയറാമിനാകട്ടെ അന്യഭാഷാ ചിത്രങ്ങളിലും തിളങ്ങാനായി എന്നതാണ് എടുത്തുപറയേണ്ട മറ്റൊരു വസ്തുത. സലീംകുമാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ദൈവമേ കൈതൊഴാം കെ കുമാറാകണം എന്നചിത്രം ഭാര്യാഭര്‍തൃ ബന്ധത്തിലെ പ്രശ്‌നങ്ങളെ നര്‍മ്മത്തില്‍ അവതരിപ്പിച്ചപ്പോള്‍ നായകനായ കൃഷ്ണകുമാറിനെ ഗംഭീരമായി അവതരിപ്പിച്ചു ജയറാം.
നിറഞ്ഞ സദസില്‍ ദൈവമേ കൈതൊഴാം കെ കുമാറാകണം പ്രദര്‍ശനം തുടരുമ്പോള്‍ ഹോര്‍റോര്‍ ഷെയ്ഡില്‍ കഥപറഞ്ഞ ത്രില്ലെര്‍ മൂവി ആയ ബാഗമതി റിലീസിന് എത്തിയത്. നിരവധി മലയാള താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചപ്പോള്‍ ജയറാം അവതരിപ്പിച്ച ഈശ്വര്‍ പ്രസാദ് എന്ന വില്ലന്‍ കഥാപാത്രം ഇതിനോടകം തന്നെ പ്രേക്ഷകരുടെ പ്രശംസ നേടി കഴിഞ്ഞു. അതിഭാവുകത്വമില്ലാതെ കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയ നേതാവിന്റെ വേഷം ജയറാം ചിത്രത്തിലുടനീളം ഗംഭീരമാക്കി അവതരിപ്പിച്ചു.
മാസിന് ശേഷം വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമായ 'പാര്‍ട്ടി' ആണ് ഇനി ജയറാമിന്റെ പുറത്തിറങ്ങാനുള്ള ചിത്രം. ജയ്, മിര്‍ച്ചി ശിവ, സത്യരാജ്, നാസര്‍ എന്നിവര്‍ മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ രമ്യാ കൃഷ്ണനും റെജീന് കസാന്‍ഡ്രയുമാണ് നായികമാര്‍.
അടുത്തിറങ്ങിയ ചിത്രങ്ങളിലെ ഗംഭീര പ്രകടനം കാഴ്ചവെച്ച ജയറാം ഇനി തമിഴില്‍ നിരവധി ചിത്രങ്ങളില്‍ ഉണ്ടാകുവാന്‍ ഇടയുണ്ട്. ഇനി വരുവാനിരിക്കുന്ന പാര്‍ട്ടി എന്ന വെങ്കട് പ്രഭു ചിത്രവും തമിഴ് ചിത്രമാണ്. പുറത്തുവരുന്ന റിപോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ തമിഴിലെ ഒരു സൂപ്പര്‍ താരത്തിനൊപ്പം നായകതുല്യമായ വേഷത്തിലാകും ഇനി ജയറാമിനെ കാണാന്‍ ആകുക. രണ്ട് നായകന്മാര്‍ ഉള്ള ചിത്രത്തില്‍ അതില്‍ ഒന്ന് ജയറാം ആണെന്നുള്ള സൂചനയും ഉണ്ട്.
- Get link
- X
- Other Apps



Comments
Post a Comment