മാലാഖമാർ എന്ന് വിളിപ്പേരുള്ള ഇവരിലും ഉണ്ട് മനസാക്ഷി മരവിച്ച ചിലർ; പ്രസവത്തിനായി ആശുപത്രിയിൽ എത്തിയ യുവതിയുടെ ഈ കുറിപ്പ് വായിക്കാതെ പോകരുത്
- Get link
- X
- Other Apps
ദൈവത്തിന്റെ മാലാഖമാർ എന്ന് നമ്മൾ വിളിക്കുന്ന നഴ്‌സുമാരിൽ മനഃസാക്ഷിമരവിച്ച ഒരു കൂട്ടം ആളുകളും ഉണ്ട്. ഇവരുടെ ഇടയിൽ വച്ചു തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തി പ്രസവത്തിനായി ആശുപത്രിയിലെത്തിയ ശ്രീജിത എന്ന യുവതി. 25 വയസ്സായ എന്റെ ആദ്യ പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റായ സമയം, വേദന തുടങ്ങിയപ്പോള്‍ അമ്മ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സുമാരെ വിവരമറിയിച്ചു. എനിക്ക് വല്ലാതെ വേദനയായിരുന്നു.
സ്വാഭാവികമായും അത്തരം കടുത്ത വേദന വരുമ്പോള്‍ എല്ലാവരും ചെയ്യുന്നത് പോലെ ഞെരങ്ങുകയും നെലവിളിക്കുകയും ചെയ്ത എന്നോട്, "എന്തോന്നാ ഇങ്ങനെ കെടന്ന് കീറുന്നത്. ഇപ്പഴേ നെലവിളി തുടങ്ങിയോ? അപ്പയിനി പ്രസവിക്കാന്‍ മുട്ടുമ്പോ എന്തായിരിക്കും. ഈ ആശുപത്രി പൊളിക്കുവോ?’ അതേ, നല്ല അന്തസ്സില്‍ മലര്‍ന്ന് കെടന്ന് കൊടുത്തല്ലോ, അപ്പോ കൊച്ചിന് സംഗതി നല്ല രസമായിരുന്നല്ലേ, എന്നിട്ടിപ്പോ പ്രസവിക്കാന്‍ വന്നപ്പോള്‍ കെടന്ന് ഈ നെലവിളി ആരെ കേള്‍പ്പിക്കാനാ. കെടന്ന് കൊടുക്കുമ്പോള്‍ ഓര്‍ക്കണായിരുന്നു, ഇങ്ങനെയൊക്കെയുണ്ടാവുമെന്ന്.
ദേ,പിന്നെ, വായടച്ച് നേരെ മര്യാദയ്ക്ക് കെടന്നാല്‍ നല്ല രീതിയില്‍ കൊച്ച് പുറത്ത് വരും. ഇല്ലേല്‍ ഇവിടെ നിന്ന് പുറത്തിറക്കി വിടും. നിന്റെയൊന്നും അലമുറ കേള്‍ക്കാനല്ല ഞങ്ങളൊന്നും ഇവിടെ നില്‍ക്കുന്നത്. പ്രസവിക്കാന്‍ വന്നാല്‍ പ്രസവിച്ചിട്ട് പൊക്കോളണം. കൂടുതല്‍ വേഷംകെട്ട് ഇറക്കാന്‍ വന്നേക്കരുത്”
ഇത് ഒരു അനുഭവമാണ്. ഒരുപാട് സ്ത്രീകളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവരും മാനുഷിക പരിഗണന ഉള്ളവരുമായ അനേകായിരം നഴ്സുമാര്‍ ഉണ്ട് നമ്മുടെ നാട്ടിൽ. സാധാരണക്കാരില്‍ സാധാരണക്കാര്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നവർക്ക് ഈത്തരം നഴ്സുമാരിൽ നിന്നും കുറേക്കൂടി നല്ല സമീപനവും മാനുഷിക പരിഗണനയും അര്‍ഹിക്കുന്നില്ലേ?
- Get link
- X
- Other Apps

Comments
Post a Comment