- Get link
- X
- Other Apps
രാജകുമാരന്റെ വെള്ളിത്തിരയിലെ അരങ്ങേറ്റം ആഘോഷമാകുവാൻ കാത്തിരിക്കുന്നവർക്കായി ഒരു സന്തോഷവാർത്ത. ആദിയുടെ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു. പ്രണവ് മോഹൻലാൽ നായകനായി എത്തുന്ന ജിത്തൂ ജോസഫ് ചിത്രം ആദിയുടെ റിലീസ് അടുക്കുവാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ടിക്കറ്റ് എടുക്കുവാനുള്ള നെട്ടോട്ടത്തിലാണ് ആരാധക സമൂഹം. ജനുവരി 26 ന് ആണ് ചിത്രം തീറ്ററുകളിൽ എത്തുക.
റിലീസിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ ബുക്ക് മൈ ഷോയുടെ ഓൺലൈൻ സൈറ്റ് ആണ് ബുക്കിംഗ് ആരംഭിച്ചത്. കേരളത്തിലെ മൾട്ടിപ്ലെസുകൾ ഉൾപ്പെടെ 200 ഓളം തീറ്ററുകളിൽ ആണ് ചിത്രം എത്തുക. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ആദി ഇതുവരെ ഒരു പുതുമുഖ താരത്തിനും ലഭിക്കാത്ത റീലീസിനാണ് ഒരുങ്ങുന്നത്. ആദിയിൽ അനുശ്രീ, ഷറഫുദ്ദീൻ, സിജു വിൽസൺ എന്നിവരാണ് മറ്റ് താരങ്ങൾ.


Comments
Post a Comment