സ്വന്തം ജീവിതം സമരമായി ഹോമിച്ചു ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്‍ നീതിക്കു വേണ്ടി പോരാടുമ്പോള്‍ പി.സി ജോര്‍ജ് M.L.A 200 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. വീഡിയോ കാണാം==========
- Get link
- X
- Other Apps
സ്വന്തം അനിയനെ കൊന്നവര്‍ക്കെതിരെ അനേഷണം ആവശ്യപ്പെട്ട് 700 ദിവസങ്ങളായി സെക്രട്ടേറിയേറ്റ് പടിക്കല്‍ സ്വന്തം ജീവിതം സമരമായി ഹോമിച്ച ശ്രീജിത്ത് എന്ന ചെറുപ്പക്കാരന്റെ നീതിക്കു വേണ്ടി പി.സി ജോര്‍ജ് M.L.A 200 ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ നിയമസഭയില്‍ ഇക്കാര്യം ഉന്നയിച്ചിരുന്നു. വീഡിയോ കാണാം:
https://www.facebook.com/arunneyar/videos/354015611732018/
അന്ന് ആരും അതു കേട്ടില്ല. ഒരു സബ് ഇന്‍സ്‌പെസ്‌ക്ടറുടെ ബന്ധുവായ പെണ്‍കുട്ടിയെ പ്രേമിച്ച കുറ്റത്തിന് പോലീസ് ഇദ്ദേഹത്തിന്റെ അനുജനെ ലോക്കപ്പിലിട്ട് തല്ലിക്കൊന്നു. ആ കസ്റ്റഡി മരണം അടിവസ്ത്രത്തില്‍ വിഷം ഒളിപ്പിച്ച് വച്ച് ലോക്കപ്പില്‍ വിഷം കഴിച്ച് ആത്മഹത്യയാക്കി തീര്‍ത്തു. സ്വന്തം അനുജന്റെ മരണത്തിന് കാരണമായ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുവാന്‍, നീതി ലഭിക്കുവാന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരത്തിലാണ് ശ്രീജിത്ത്. എല്ലും തോലുമായി രോഗാതുരനായി അവശതയുടെ പിടിയിലമര്‍ന്ന ഈ സഹോദരനെ അധികാര വര്‍ഗ്ഗവും മാധ്യമങ്ങളും കണ്ടില്ല, കാരണം അവന്‍ പ്രമുഖനല്ലല്ലോ... ദേശീയ യുവജന ദിനം കൊണ്ടാടുമ്പോള്‍ ഭരണസിരാകേന്ദ്രത്തിന് മുന്നില്‍ ഈ യുവാവ് നടത്തുന്ന ഒറ്റയാള്‍ പോരാട്ടം മാത്രം എന്തേ ആരും കണ്ടില്ല. ആ ചെറുപ്പക്കാരന്. നീതി കിട്ടുന്നതുവരെ നമുക്ക് കാത്തിരിക്കാം.
- Get link
- X
- Other Apps

Comments
Post a Comment