- Get link
- X
- Other Apps
ഹാസ്യത്തിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രമേശ് പിഷാരടി ആദ്യമായി സംവിധാനം ചെയുന്ന പഞ്ചവർണതത്തയുടെ ഷൂട്ടിംഗ് പുരോഗമിക്കുന്നു. കുഞ്ചാക്കോ ബോബനും ജയറാമും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അനുശ്രീ ആണ് ചിത്രത്തിലെ നായിക.
സ്റ്റേജ് അവതരണങ്ങള്‍ക്കൊണ്ടും മിനിസ്‌ക്രീന്‍ പരിപാടികളിലൂടെയും മലയാളികള്‍ക്ക് പ്രിയങ്കരനായ രമേശ് പിഷാരടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ പുതിയ ചിത്രത്തിൽ തല മുണ്ഡനം ചെയ്ത വ്യത്യസ്ത ഗെറ്റപ്പിൽ ആണ് ജയറാം എത്തുക. ജയറാംമിന്റെ പുതിയ ഗെറ്റപ്പിലുള്ള ലൊക്കേഷൻ ചിത്രങ്ങൾ പിഷാരടി തന്നെയാണ് തന്റെ ഫേസ്‌ബുക്കിലൂടെ പുറത്തുവിട്ടത്.
സപ്തതരംഗ് എന്ന നിർമ്മാണ കമ്പനിയുമായി സഹകരിച്ചു മണിയൻപിള്ളരാജു നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വ്യത്യസ്ത സാഹചര്യത്തിൽ ജീവിക്കുന്ന രണ്ടുപേരുടെ കൂടിച്ചേരലും അതുമായി ബന്ധപ്പെട്ട നടക്കുന്ന പ്രതിഭലനങ്ങളുമാണ് വിഷയമാക്കുന്നത്. രമേഷ്പിഷാരടിയും ഹരി.പി. നായരും ചേര്‍ന്നു തിരക്കഥ ഒരുക്കുമ്പോൾ സന്തോഷ് വർമ്മയുടെ ഗാനങ്ങള്‍ക്ക് എം. ജയചന്ദ്രന്‍ ഈണം പകരുന്നു.
ജനാര്‍ദ്ദനന്‍, സലിംകുമാര്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അശോകന്‍, സാജന്‍ പള്ളുരുത്തി, കുഞ്ചന്‍, ബാലാജി, മല്ലികാസുകുമാരന്‍, ജോജുജോര്‍ജ്ജ്, മണിയന്‍പിള്ള രാജു, നന്ദന്‍ ഉണ്ണി, പാര്‍വ്വതി സോമനാഥ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
- Get link
- X
- Other Apps






Comments
Post a Comment