- Get link
- X
- Other Apps
നേരത്തെ പുറത്തുവന്ന റിപോർട്ടുകൾ പ്രകാരം കമ്മാര സംഭവത്തിന്റെ പുതിയ പോസ്റ്റർ ഇന്ന് രാവിലെ റിലീസ് ചെയ്തു. ജനപ്രിയ നായകൻ മൂന്ന് പ്രധാന ഗെറ്റപ്പുകളിൽ എത്തുന്ന കമ്മാര സംഭവത്തിലെ വയസ്സനായിട്ടുള്ള ലുക്ക് ആണ് ഇന്ന് പുറത്തുവിട്ടത്. ഇതിനു മുന്നേ പുറത്തുവിട്ട പോസ്റ്ററുകൾ ആവേശത്തോടെ ആണ് പ്രേക്ഷകർ സ്വീകരിച്ചത്.
കമ്മാര സംഭവം ഏപ്രിൽ റിലീസ് ചെയ്യുവാനാണ് അണിയറപ്രവർത്തകരുടെ ശ്രെമം. ദിലീപിന്റെ തന്നെ വിതരണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്ഷൻസാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്. സിനിമയുടെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. കമ്മാരൻ എന്ന കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. നമിതാ പ്രമോദാണ് ചിത്രത്തിലെ നായിക. തമിഴ് നടൻ സിദ്ധാർത്ഥ് ആണ് ദിലീപിനൊപ്പം മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്.
- Get link
- X
- Other Apps


Comments
Post a Comment